ശബരിമല യുവതി പ്രവേശന കേസ് : സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം പുനരാരംഭിക്കും

ശബരിമല യുവതി പ്രവേശന കേസ് : സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം പുനരാരംഭിക്കും

  • അതേസമയം ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നൽകുന്നത്.

ന്യൂഡൽഹി : ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം പുനരാരംഭിക്കും. ദേവസ്വം ബോർഡ് അടക്കമുള്ള കക്ഷികളുടെ വാദമാണ് ഇന്ന് നടക്കുക. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ വാദം രണ്ടുദിവസം കൂടി തുടരാനും സാധ്യത. വാദം കേൾക്കൽ നീണ്ടേക്കും. അതേസമയം ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് നേതൃത്വം നൽകുന്നത്.

ജഡ്‌ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവർക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്നയും ഭരണഘടന ബെഞ്ചിന്റെ ഭാഗമായി. ഏപ്രിൽ ഏഴിനാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കൽ തുടങ്ങിയത്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14,15,16 തീയതികളിലും നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )