
ശിശുക്ഷേമ സമിതി അംഗങ്ങൾക്കായി ഏകദിന പരിശീലന ക്യാമ്പ്
- വടകര സിഡിപിഒ രജിഷ കെ.വി,മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ ശരണ്യ എന്നിവർ വിഷയാവതരണം നടത്തി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ശിശുക്ഷേമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ശിശുക്ഷേമ സമിതി അംഗങ്ങൾക്കായുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. വടകര സിഡിപിഒ രജിഷ കെ.വി,മിഷൻ ശക്തി ജില്ലാ കോർഡിനേറ്റർ ശരണ്യ എന്നിവർ വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ ശ്രീകുമാർ,അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിജിത്ത്, സിഡിപിഒ ധന്യ ടി,എന്നിവർ സംസാരിച്ചു.
CATEGORIES News