
സംഘപരിവാറിന് പരവതാനി വിരിച്ചു കൊടുക്കുന്ന സമീപനമാണ് കേരളത്തിലെ മുഖ്യമന്ത്രി വിഡി സതീശന്റേതെന്ന് പി ജയരാജൻ
- ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിദ്യാഭ്യാസമേഖലയെ ആണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം:സംഘപരിവാറിന് പരവതാനി വിരിച്ചു കൊടുക്കുന്ന സമീപനമാണ് കേരളത്തിലെ മുഖ്യമന്ത്രി വിഡി സതീശന്റേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ. ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിദ്യാഭ്യാസമേഖലയെ ആണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.സംഘപരിവാറിന് പരവതാനി വിരിച്ചു കൊടുക്കുന്ന സമീപനമാണ് കേരളത്തിലെ മുഖ്യമന്ത്രി വിഡി സതീശന്റേത്. വിഡി സവർക്കർ, മോദി, വിഡി സതീശൻ. ആ പേരിൽ പോലുമുണ്ട് സാമ്യം. ഇവരെ ഒന്നിപ്പിക്കുന്നതിൽ ഒരു കാര്യമുണ്ട്.

സവർക്കറിന്റെ പേരിൽ ദാമോദർ ഉണ്ട്.മോദിയുടെ പേരിലും ദാമോദർ ഉണ്ട്. വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന് സതീശൻ വെളിപ്പെടുത്തി. പേരിൽ പോലും സവർക്കറും മോദിയും സതീശനും ഒത്തുചേരുന്നു, പി ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെ നയിക്കുന്നത് ബിജെപി അല്ലെന്നും നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർഎസ്എസ് ആണെന്നും പി ജയരാജൻ വ്യക്തമാക്കി. ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാൻ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് വിദ്യാഭ്യാസമേഖലയെയാണ്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിച്ചു. പൊതുവിദ്യാഭ്യാസത്തെ തകർക്കുന്നു. ഇതാണ് കോർപ്പറേറ്റുകൾ ആഗ്രഹിക്കുന്നത്. അദൃശ്യമായ നിലയിൽ വർഗീയ ശക്തികളുടെ ഇരമ്പിക്കയറ്റം നമ്മുടെ വീടുകളിലേക്ക് എത്തുന്നു. വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുന്നതിന് എതിരായാണ് കെഎസ്ടിഎയുടെ പ്രക്ഷോഭമെന്നും പി ജയരാജൻ പറഞ്ഞു.
