
സംസ്ഥാനആസൂത്രണ ബോർഡിലെ നിയമനത്തിനുള്ള പരീക്ഷാ മൂല്യനിർണയത്തിൽ വൻസുരക്ഷാവീഴ്ച
- ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.പിഎസ് സി അന്വേഷണത്തിനായി നിയോഗിച്ച ആഭ്യന്തര വിജിലൻസിന്റേതാണ് കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനആസൂത്രണ ബോർഡിലെ നിയമനത്തിനുള്ള പരീക്ഷാ മൂല്യനിർണയത്തിൽ വൻസുരക്ഷാവീഴ്ച. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.പിഎസ് സി അന്വേഷണത്തിനായി നിയോഗിച്ച ആഭ്യന്തര വിജിലൻസിന്റേതാണ് കണ്ടെത്തൽ. ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയത് സുരക്ഷ പരിശോധന നടത്താത്ത സോഫ്റ്റ് വെയറിലൂടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ സുരക്ഷ പരിശോധന വേണമെന്ന റിപ്പോർട്ടുകൾ കമീഷൻ അവഗണിച്ചെന്നും വിജിലൻസ് കണ്ടെത്തി.പി.എസ്.സിയുടെ സോഫ്റ്റുവെയറുകളിൽ ഐ.ടി ഓഡിറ്റ് നടത്തിയില്ല. ഐ ടി ഓഡിറ്റ് നടത്തണമെന്നുള്ള പരീക്ഷ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ അവഗണിച്ചു. സോഫ്റ്റ് വെയറിലെ സുരക്ഷാ പാളിച്ചകൾ മുമ്പും ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി. പി.എസ്.സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്ക് വെച്ചത് നേരത്തെ വിവാദമായിരുന്നു. സുരക്ഷാ പരിശോധന നടത്താതെയുള്ള സോഫ്റ്റ്വെയർ ഉപയോഗിച്ച് കെ.എ.എസ് അടക്കമുള്ളപരീക്ഷകളുടെ മൂല്യനിർണയം നടത്തിയതെന്നും ആഭ്യന്തര വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
