സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ പട്ടികയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സർക്കാർ

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ പട്ടികയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സർക്കാർ

  • തോട്ടങ്ങളെയും കൃഷി സ്ഥലങ്ങളെയും ജനവാസ മേഖലകളെയും പൂർണമായും ഒഴിവാക്കിക്കൊണ്ടും വന മേഖലകളിൽ മാത്രം ഇഎസ്എ നിർണയിച്ചുകൊണ്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി

തിരുവനന്തപുരം:സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയിൽ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സർക്കാർ. പരിസ്ഥിതി ലോല മേഖലാ വിസ്തൃതി കുറയ്ക്കണം. തോട്ടങ്ങളെയും കൃഷി സ്ഥലങ്ങളെയും ജനവാസ മേഖലകളെയും പൂർണമായും ഒഴിവാക്കിക്കൊണ്ടും വന മേഖലകളിൽ മാത്രം ഇഎസ്എ നിർണയിച്ചുകൊണ്ടും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

വനേതര പ്രദേശമെന്ന് വിജ്ഞാപനത്തിൽ പറയുന്ന 886.7 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവായിക്കിട്ടിയാൽ കേരളത്തിന്റെ അവശേഷിക്കുന്ന ആശങ്ക പൂർണമായി പരിഹരിക്കപ്പെടും. ജനവാസമേഖലകളെയും തോട്ടങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ വാദം. കേരളത്തിന്റെ ഇഎസ്എ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണെന്നുംനോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )