
സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു
- അധികമായി അനുവദിച്ചത് ഓരോ സ്ലീപ്പർ കോച്ചുകളാണ്.
തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. അധികമായി അനുവദിച്ചത് ഓരോ സ്ലീപ്പർ കോച്ചുകളാണ്.

ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് (12695) ഏഴുമുതൽ 11 വരെയും തിരുവനന്തപുരം സെൻട്രൽ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എട്ടുമുതൽ 12 വരെയും ചെന്നൈ എഗ്നൂർ-കൊല്ലം അനന്തപുരം എക്സ്പ്രസ്(12696) എട്ടുമുതലും കൊല്ലം-ചെന്നൈ എഗ്മർ അനന്തപുരി എക്‌സ്പ്രസ് (20636) ഒമ്പത് മുതലും ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22639) ആറുമതുൽ ആലപ്പുഴ-ചെന്നൈ സെൻട്രൽ ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (22640) ഏഴുമുതലുമാണ് കോച്ചുകൾ വർധിപ്പിച്ചത്.
CATEGORIES News
