
സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണം; ഇന്നും റെക്കോഡ് വില വർധന
- ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഗ്രാമിൻ്റെ വില 10,845 രൂപയായാണ് ഉയർന്നത്. 1040 രൂപയുടെ വർധനയാണ് പവൻ്റെ വിലയിൽ ഇന്നുണ്ടായത്.

ഒരു പവൻ സ്വർണത്തിൻ്റെ വില 86,760 രൂപയായി ഉയർന്നു. ആഗോള വിപണിയിലും സ്വർണവില റെക്കോഡ് ഉയരത്തിലാണ്. 14 വർഷത്തിനിടെ ഒരു മാസത്തിൽ സ്വർണത്തിനുണ്ടാവുന്ന ഏറ്റവും വലിയ വിലവർധനവാണ് 2025 സെപ്തംബർ മാസത്തിലാണ്.
