
പുളിയഞ്ചേരി യു.പി. സ്കൂളിൽ മാതൃസംഗമം സംഘടിപ്പിച്ചു
- മുൻ പന്തലായനി ബി.പി.ഒ.യും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവുമായ എം.ജി. ബൽരാജ് മാസ്റ്റർ വിഷയാവതരണം നടത്തി സംസാരിച്ചു
പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി. സ്കൂളിൽ മാതൃസംഗമം 2026 സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു. എം.പി.ടി.എ. ചെയർപേഴ്സൺ രാഗ് ലിരാജ് അധ്യക്ഷത വഹിച്ചു.മുൻ പന്തലായനി ബി.പി.ഒ.യും മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവുമായ എം.ജി. ബൽരാജ് മാസ്റ്റർ വിഷയാവതരണം നടത്തി സംസാരിച്ചു. ഹൈസ്കൂൾ ക്ലാസുകളിലെ ജനറേഷൻ Z വിദ്യാർത്ഥികളേയും പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പ്രതിനിധാനം ചെയ്യുന്ന ജനറേഷൻ ആൽഫ ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പുതിയ പാഠ്യപദ്ധതിസമീപനരേഖ തയ്യാറേക്കണ്ടത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം അത്യാവശ്യമായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്.

വീട്ടകത്ത് സൃഷ്ടിക്കപ്പെടുന്ന സൈബർ വേലികൾ തകർത്ത് കുടുംബാംഗങ്ങളുടെ ഊക്ഷ്മളമായ ബന്ധം തിരിച്ചു പിടിക്കണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളിൽ ആരംഭിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
