
സംസ്ഥാനത്ത് വേനൽമഴ ഇന്നും തുടരും
- 4 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽമഴയുടെ തുടർച്ചയായി നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
CATEGORIES News
