സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ

  • ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,360 രൂപയാണ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ. ഇന്ന് രാവിലെ പവന് 2000 രൂപ വർധിച്ച് സ്വർണവില 94000 കടന്നു. അന്താരാഷ്ട്ര സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും, ജിഎസ്‌ടി 3 ശതമാനവും, ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ല ക്ഷത്തിന് മുകളിൽ നൽകണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )