
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
- ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,16,040 രൂപയാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രപയാണ് കുറഞ്ഞത്. ഗ്രാം വിലയിൽ 505 രൂപയുടെ കുറവുണ്ടായി രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.ഡോളർ ദുർബലമായതും അമേരിക്കൻ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് കരുത്തേകിയത്.

എന്നാൽ ഡോളർ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.
CATEGORIES News
