
സജിത വധക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ
- പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്ജി കെന്നെത്ത് ജോർജ് മുമ്പാകെ വാദം പൂർത്തിയായി
പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത വധക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ. പ്രതിയെ ഓൺലൈനായാണ് ഹാജരാക്കിയത്. പാലക്കാട് നാലാം അഡി.ജില്ലാ കോടതി ജഡ്ജി കെന്നെത്ത് ജോർജ് മുമ്പാകെ വാദം പൂർത്തിയായി. വധശിക്ഷവേണമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഇതേ കേസിന് പിന്നാലെ ഇരട്ടക്കൊല നടത്തിയത് പ്രൊസിക്യൂഷൻ കോടതിയിൽ സൂചിപ്പിച്ചു.

പരോൾ പോലും അനുവദിക്കാതെ ശിക്ഷിക്കണമെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിഭാഗം ആവശ്യപ്പെട്ടത് ശിക്ഷയിൽ ഇളവ് വേണമെന്നാണ്. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. സമൂഹത്തെ ബാധിക്കുന്ന കേസല്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഒരു തെളിവുമില്ലാത്ത കേസാണിതെന്നും പ്രതിഭാഗം വാദിച്ചു.
CATEGORIES News
