
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പുനർമൂല്യനിർണയത്തിനുള്ള നടപടികൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും
- നിശ്ചിത സമയപരിധിക്കുള്ളിൽ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കി
ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പുനർമൂല്യനിർണയത്തിനുള്ള നടപടികൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും. ഇതിനായുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ അന്നേ ദിവസം മുതൽ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷാ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തുന്നതിനായി ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കി.


CATEGORIES News
TAGS newdelhi
