
‘സീറോ ടിക്കറ്റ്’ തട്ടിപ്പ് : കെഎസ്ആർടിസി കണ്ടക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി
- പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ മറവിൽ പുരുഷന്മാർക്ക് സൗജന്യ യാത്രയ്ക്കുള്ള ‘സീറോ ടിക്കറ്റ്’ നൽകുന്നു
കണ്ണൂർ: ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ മറവിൽ പുരുഷന്മാർക്ക് സൗജന്യ യാത്രയ്ക്കുള്ള ‘സീറോ ടിക്കറ്റ്’ നൽകുന്ന കെഎസ്ആർടിസി കണ്ടക്ടർമാർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ മുന്നറിയിപ്പ് നൽകി നൽകി.

ഇത്തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കിയതായും തെറ്റ് ചെയ്യുന്നവർക്കെതിരെ യൂണിയൻ ഭേദമന്യേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രിവ്യക്തമാക്കി.
CATEGORIES News
