സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു

  • കോതമംഗലം എസ്ഡി കോൺവെന്റ് സെയ്ന്റ് വിൻസെന്റ് പ്രോവിൻസ് അംഗവും മുൻ മദർ സുപ്പീരിയറുമായ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്.

കോതമംഗലം: സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. കോതമംഗലം എസ്ഡി കോൺവെന്റ് സെയ്ന്റ് വിൻസെന്റ് പ്രോവിൻസ് അംഗവും മുൻ മദർ സുപ്പീരിയറുമായ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. ചൊവ്വാഴ്ച രാവിലെ 8.20ഓടെ കോതമംഗലം കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിന് സമീപമുള്ള വളവിലാണ് അപകടം സംഭവിച്ചത്.വളവ് തിരിയുന്നതിനിടെ
റെജിമോൻ എന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ വാതിലിലൂടെ ഹെലറ്റ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരിൽ കേസെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )