സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ

സ്വാതന്ത്ര്യദിനം ആഘോഷിച്ച് ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ

  • സ്കൂളിൽ ഒരുക്കുന്ന സത്യം പീടികയുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു

കൊയിലാണ്ടി:ഇന്ത്യയുടെ 78മത് സ്വാതന്ത്രദിനത്തിൽ കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ അങ്കണത്തിൽ രാഷ്ട്രപിതാവിന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു. പൂർവ്വ പ്രധാന അധ്യാപകൻ ബാലൻ.സി. ചോലയിലാണ് പ്രതിമയ്ക്കുള്ള ധനസഹായം നൽകിയത്.

മഹാത്മജിയുടെ പ്രതിമ എംഎൽഎ കാനത്തിൽ ജമീല അനാച്ഛാദനം ചെയ്തു. ചടങ്ങിൽ കുട്ടികൾ ദുരിതശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക എംഎൽഎക്ക് കൈമാറി. സ്കൂളിൽ ഒരുക്കുന്ന സത്യം പീടികയുടെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി. അരവിന്ദൻ സ്വാഗതം പറഞ്ഞു സി.ജുബീഷ് അധ്യക്ഷൻ വഹിച്ചു. ബാലൻ. സി. ചോലയിൽ, സുധ കാവുങ്കൽ, ബൽരാജ്. എം.ജി, ശ്രീനിവാസൻ. എം.പി, ബീന ലിനീഷ് വേലായുധൻ മാസ്റ്റർ, ഹരിദാസൻ. എ,രാജേഷ്.പി. ടി കെ,ബേബി രമ, ഷിംലാൽ.ഡി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )