
സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്
- ഒരു ഗ്രാം സ്വർണത്തിന്റെ വില 12,215 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 2040 രൂപയുടെ കുറവുണ്ടായി. 97,720 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
കൊച്ചി: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 255 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,215 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 2040 രൂപയുടെ കുറവുണ്ടായി. 97,720 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 205 രൂപയാണ് കുറഞ്ഞത്. ഗ്രാമിൻ വില 10,000 രൂപയായും പവൻറേത് 80,000 രൂപയായും കുറഞ്ഞു.ആഗോള വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ്. യുഎസ് ഡോളർ ശക്തിയാർജിച്ചതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും സ്വർണത്തിന് തിരിച്ചടിയായി. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണം വ്യാപാരം നടത്തുന്നത്.ബുധനാഴ്ച സ്പോട്ട് ഗോൾഡ് വില 1.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,796.37 ഡോളറിലെത്തി.

2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും ഇടിവുണ്ടായി. ഡിസംബറിൽ കാലാവധി പൂർത്തിയാകുന്ന ഗോൾഡ് ഫ്യൂച്ചേഴ്സ് 1.7 ശതമാനം കുറഞ്ഞ് ഔൺസിന് 3,799.30 ഡോളറിലെത്തി.അന്താരാഷ്ട്ര വിപണിയിൽ ഡോളർ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഡോളർ ഉയർച്ച സ്വർണത്തിന്റെ ആവശ്യകത കുറക്കുന്നുണ്ട്. ഇതാണ് വിലയെ സമ്മർദത്തിലാക്കുന്നത്.പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്ന സൂചനകളാണ് വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നത്. ന്യൂയോർക്ക് ഫെഡ് പ്രസിഡന്റ് ജോൺ വില്യംസ് പണപ്പെരുപ്പ സമ്മർദം കുറയ്ക്കാൻ വീണ്ടും പലിശനിരക്ക് വർധിപ്പിക്കേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ഡിസംബറിലെ യോഗത്തിൽ 0.25 ശതമാനം പോയിന്റ് പലിശ വർധനയുണ്ടാകാൻ 95.7 ശതമാനം സാധ്യതയുണ്ടെന്നാണ്
