സ്വർണ്ണവില വീണ്ടും കുറഞ്ഞു

സ്വർണ്ണവില വീണ്ടും കുറഞ്ഞു

  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,13, 240 രൂപയായി.

തിരുവനന്തപുരം :സ്വർണ്ണവിലയിൽ വീണ്ടും മാറ്റം. ഇന്ന് ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,13, 240 രൂപയായി. രാവിലെയും വൈകിട്ടുമായി പ്രവചിക്കാൻ കഴിയാത്ത വില വ്യത്യാസമാണ് സ്വർണ്ണത്തിൽ ഉണ്ടാകുന്നത്.

ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളിൽ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉൾപ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വർണവിലയെ സ്വാധീനിച്ചിരിക്കുന്നത്. ഓഹരി വിപണിയും ഇന്ന് വലിയ ഇടിവ് നേരിട്ടിരുന്നു. സെൻസെക്സ് 400ലേറെ പോയിന്റ് ഇടിഞ്ഞിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )