
‘ഹരിത ഭവനം’ നഗരസഭയുടെ സ്വപ്നസാക്ഷാത്കാരത്തിനായി ദൃഢ പ്രതിജ്ഞയും പ്രവർത്തനങ്ങളുമായി പയ്യോളി നഗരസഭ
- ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.
പയ്യോളി :പയ്യോളി നഗരസഭയുടെ പരിധിയിൽ വരുന്ന ഓരോ ഭവനവും ഹരിത ഭവനമാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി പയ്യോളി നഗരസഭ . ഇതിൻറെ മുന്നോടിയായി ഓരോ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡിസോഴ്സ് പേഴ്സൺസിനുള്ള ശില്പശാലയും, തുടർന്ന് പരിസ്ഥിതി പ്രതിജ്ഞയും നടന്നു. ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.പരിസ്ഥിതി പയ്യോളിയുടെ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ ക്ലാസെടുത്തു ,സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി സിന്ധു, ഹൈറുന്നീസ, പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട്,കെ.ടി.രാജീവൻ,ഇബ്രാഹിം തിക്കോടി ,പി. പി രമ്യ, എ. കെ ദേവദാസൻ, കെ .ടി ജയകൃഷ്ണൻ, രാജൻ കൊളാവിപാലം, റസിയ ഫൈസൽ,മുസദിഖ് പയ്യോളി, ഇരിങ്ങൽ അനിൽകുമാർ ,വിമൽ പ്രസാദ് ,എം .അശോകൻ, ഇ .പി സുഭാഷ്, കെ അശോകൻ എന്നിവർ സംസാരിച്ചു.

ഓരോ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് റിസോഴ്സ് പേഴ്സൺസ് ആണ് ശില്പശാലയിൽ പങ്കെടുത്തത് .ഇവരാണ് ഡിവിഷൻ തല കൺവെൻഷനുകളിലും, ക്ലസ്റ്റർ കൺവെൻഷനുകളിലും, ക്ലാസുകൾ നയിക്കുക.
