ഹിന്ദിസേവിസമ്മാൻപ്രഖ്യാപിച്ചു10പേർക്ക് പുരസ്കാരം

ഹിന്ദിസേവിസമ്മാൻപ്രഖ്യാപിച്ചു10പേർക്ക് പുരസ്കാരം

  • തെലുങ്കു – ഹിന്ദി എഴുത്തുകാരൻ ഡോ.എസ്.വി.എസ്.എസ് നാരായണ രാജു ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനികളായ ഹിന്ദി പ്രചാരകരുടെയും അദ്ധ്യാപകരുടെയും സ്മരണക്കായി ഭാഷാസമന്വയവേദി ഏർപ്പെടുത്തിയ 2026 ലെ ഹിന്ദി സേവി സമ്മാൻ പ്രഖ്യാപിച്ചു. ഡോ.എം.പി.അപ്പനു നമ്പ്യാർ (കണ്ണൂർ), ഡോ.ജി.കുമാരൻ നായർ (മട്ടന്നൂർ), കെ.ജനാർദ്ദനൻ (പയ്യന്നൂർ), രവി. എം (കാസറഗോഡ്), ഡോ.എം.എസ്. വിനയചന്ദ്രൻ (തിരുവനന്തപുരം), വി.കെ.ഭാസ്കരൻ (വടകര), മേരി ജോൺ ( കോട്ടയം), സമദ് കോടൂർ (മലപ്പുറം), ഡോ.കെ.ജി.പ്രഭാകരൻ (തൃശ്ശൂർ), സജിത കെ.എം.(കൊച്ചി) എന്നിവർക്കാണ് പുരസ്കാരം. ഹിന്ദി അദ്ധ്യാപനത്തോടൊപ്പം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ചവർക്കാണ് പുരസ്കാരം നൽകുന്നത്.


ഹിന്ദി പ്രചാരകരായിരുന്ന പി.രാഘവ്ജി, ദേവ് കേരളീയ് ,പീരങ്കി നമ്പീശൻ, ഇരിങ്ങല്ലൂർ ഗോപാലൻ, എം.കെ.ശങ്കരൻ കുട്ടി എഴുത്തച്ഛൻ, ടി.ബാലകൃഷ്ണൻ നായർ, ചാത്തുക്കുട്ടി മാസ്റ്റർ, പ്രൊഫ.ടി.എൻ.രാജഗോപാൽ, പ്രൊഫ.ഐ.വേലായുധൻ, ഡോ.ജെ. ഹൈമവതി അമ്മ എന്നിവരുടെ ഓർമ്മക്കായി അവരുടെ കുടുംബങ്ങളുടെ സഹകരണത്തോടെയാണ് പുരസ്കാരം നൽകുന്നത്. ഡോ. ആർസു, ഡോ. പി.കെ.രാധാമണി, ഡോ.ഒ. വാസവൻ, വേലായുധൻ പള്ളിക്കൽ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് ഈ മാസം 18-ന് വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. തെലുഗു – ഹിന്ദി എഴുത്തുകാരൻ ഡോ.എസ്.വി.എസ്.എസ് നാരായണ രാജു ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )