
അകലാപ്പുഴ കായൽ നികത്തൽ തടയണം-‘പച്ചപ്പ്’ പരിസ്ഥിതി ക്ലബ്ബ്
- മണ്ണിട്ടുനികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു
മുചുകുന്ന്: ടൂറിസത്തിന്റെ മറവിൽ തീരവും അകലാപ്പുഴ നികത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മുചുകുന്ന് നോർത്ത് യുപി സ്കൂളിലെ ‘പച്ചപ്പ്’ പരിസ്ഥിതിക്ലബ്ബ് ആവശ്യപ്പെട്ടു. മണ്ണിട്ടുനികത്തിയ സ്ഥലം ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു.

ഇത് സംബന്ധിച്ച് തുറയൂർ , തിക്കോടി വില്ലേജ് ഓഫീസിലും കലക്ടർക്കും പരാതി നൽകാൻ ക്ലബ് തീരുമാനിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് സാലിഹ്, അവന്തിക, സിദ്ധാർത്ഥ്, മുഹമ്മദ് നിഹാൽ, നവ ജ്യേത്, ശ്രിയ, അൻസി , സിയാ ലക്ഷ്മി, പ്രധാനാധ്യാപകൻ എ.ടി. വിനീഷ്, ടീച്ചർ കോ-ഓർഡിനേറ്റർ യു സി.സന്ദീപ് എന്നിവർ പങ്കെടുത്തു.

CATEGORIES News