
അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് സബ് ജില്ലാതല മത്സരം സംഘടിപ്പിച്ചു
- സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു
കൊയിലാണ്ടി: അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് സബ് ജില്ലാതല മത്സരം സംഘടിപ്പിച്ചു. പരിപാടി പ്രൊഫ കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു . വാർഡ് കൗൺസിലർ പി. പ്രജിഷ, പ്രധാനാധ്യാപിക സി.പി സഫിയ, പിടിഎ പ്രസിഡൻ്റ് പി.എം. ബിജു, ഡി.കെ ബിജു, പി.കെ ഭരതൻ, വിനോദ് (ദേശാഭിമാനി ), സി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഡോ പി. കെ ഷാജി വിശദീകരണം നടത്തി.

സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ കിഴക്കേപാട്ട് നിർവ്വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം ,വി. രമേശൻ അധ്യക്ഷത വഹിച്ചു. അനിത, സജിത്ത് ശ്രീധർ (ദേശാഭിമാനി ) തുടങ്ങിയവർ പങ്കെടുത്തു. രക്ഷിതാക്കൾക്കുള്ള പ്രശ്നോത്തരി മത്സരം എം.കെ ചന്ദ്രൻ, എം. എം ചന്ദ്രൻ തുടങ്ങിയവർ നയിച്ചു. എ.സജീവ് കുമാർ സ്വാഗതവും പി. പവിന നന്ദിയും രേഖപ്പെടുത്തി.

രക്ഷിതാക്കളുടെ മത്സരത്തിൽ സി.കെ അമ്പിളി ഒന്നാം സ്ഥാനവും എം. എം മിനീഷൻ രണ്ടാം സ്ഥാനവും കെ.കെ. പ്രജില മൂന്നാം സ്ഥാനവും നേടി. വിദ്യാർത്ഥികളുടെ മത്സരത്തിൽ എൽപി വിഭാഗത്തിൽ നെവിൻ ലിനീഷ് (കൊല്ലം യുപി സ്കൂൾ) ഒന്നാം സ്ഥാനവും സെയ്സ ഐറിൻ ഊട്ടേരി എഎൽപി സ്കൂൾ രണ്ടാം സ്ഥാനവും, യുപി തലത്തിൽ എ.എസ് ആത്മിക (ജിഎംയുപി വേളൂർ) ഒന്നാം സ്ഥാനവും എ.ആർ രാഗനന്ദന (കുറുവങ്ങാട് സൗത്ത് യുപി സ്കൂൾ) രണ്ടാം സ്ഥാനവും,ഹൈസ്കൂൾ തലത്തിൽ വി. നിരഞ്ജന (തിരുവങ്ങൂർ എച്ച് എസ് എസ്) ഒന്നാം സ്ഥാനവും പി.കെ യദിൻ രാജ് (ഇലാഹിയ കാപ്പാട്) രണ്ടാം സ്ഥാനവും,ഹയർ സെക്കൻ്ററി വിഭാഗത്തിൽ എൽജെ നിവേദ് (ജിവിഎച്ച്എസ്എസ് അത്തോളി) ഒന്നാം സ്ഥാനവും ഗ്യാൻജിത്ത് ജി ദാസ് തിരുവങ്ങൂർ എച്ച് എസ് എസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി .