‘അക്ഷര വീട്ടിൽ’ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീട് സമർപ്പിച്ചു

‘അക്ഷര വീട്ടിൽ’ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീട് സമർപ്പിച്ചു

കൊയിലാണ്ടി: പെരുവട്ടൂരിൽ 13, 16, 18 വാർഡുകളെ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച
പകൽ വീട് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സമർപ്പണം നിർവ്വഹിച്ചു. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന സേവന പുരസ്കാരം ലഭിച്ച കൊയിലാണ്ടി നഗരസഭക്കുള്ള അക്ഷര വീടിന്റെ ഉപഹാരം വയോമിത്രം കൺവീനർ പി.സുധാകരൻ സമർപ്പിച്ചു.

പുതുതായി ആരംഭിക്കുന്ന ലൈബ്രറി “പുസ്തകപ്പുര” പദ്ധതി ശശി കോട്ടിലിൽ നിന്നും ഗ്രന്ഥങ്ങൾ സ്വീകരിച്ച് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു. എ. പ്ലസ് സ്റ്റഡി സെന്ററിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ പദ്ധതിയിലേക്ക് ആദ്യമായി ഗ്രന്ഥങ്ങൾ സമർപ്പിച്ചു . സ്ഥിരംസമിതി അധ്യക്ഷരായ നിജില പറവക്കൊടി, ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, കൗൺസിലർമാരായ പി.രത്നവല്ലി, ജിഷ പുതിയെടുത്ത്, ചന്ദ്രി, സി.സുധ,
രജീഷ് വെങ്ങളത്ത് കണ്ടി, വികസന സമിതി ഉപാധ്യക്ഷൻ എ.സുധാകരൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷബില, മിഥുൻ കൊല്ലറക്കണ്ടി, എം.എ.ഷാജി, അൻവർ ഇയ്യഞ്ചേരി, വിജയഭാരതി, കെ.എ. കരുണാകരൻ, കെ.ബാലകൃഷ്ണൻ, പ്രമോദ് കാരുകുളങ്ങര എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )