
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്
- ഡിപ്പാർട്ട്മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിൻ പറഞ്ഞു.
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ഓഡിയോ സന്ദേശം പുറത്ത്. തനിക്ക് പഠിച്ച് ഡോക്ടറാകണമെന്നും ആരൊക്കെ തളർത്തിയാലും താൻ അത് തേടിയെടുത്തിരിക്കുമെന്നും നിതിൻ പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഒന്നുകൊണ്ടും പേടിക്കേണ്ടെന്നും മാനസികമായി തളർത്തുന്ന എന്തെങ്കിലും സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യണമെന്നും തന്നോട് ഒരു അധ്യാപകൻ പറഞ്ഞെന്നും നിതിൻ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. ഡിപ്പാർട്ട്മെന്റിനെതിരെ ഒരുപാട് പരാതികളുണ്ടെന്നും നിതിൻ പറഞ്ഞു.
CATEGORIES News
