
അതിർത്തിയിൽ പൊരുതുന്ന ധീര ജവാൻമാർക്ക് കീഴരിയൂർ കൾചറൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യം
- പ്രസിഡന്റ് എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു
കീഴരിയൂർ: അതിർത്തിയിൽ ഇന്ത്യയ്ക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. എല്ലാ അംഗങ്ങളും പ്രതിജ്ഞയിൽ പങ്കെടുത്തു .

പ്രസിഡന്റ് എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. രവി നീലാംബരി, ഇടത്തിൽ രാമചന്ദ്രൻ, കെ.എം. വേലായുധൻ, തൈക്കണ്ടി കരുണാകരൻ, പി.കെ. പ്രകാശൻ , സി.എം. കുഞ്ഞിമൊയ്തി , കെ. പ്രസാദ്, കെ.ഫൗസുന്നീസ, സാബിറ നടുക്കണ്ടി, കെ.മുരളീധരൻ, ദിനേശ് പ്രസാദ്, ബാലൻ കാർമ, കേളോത്ത് ബഷീർ, രാരോത്ത് മോഹനൻ എന്നിവർ സംസാരിച്ചു.
CATEGORIES News