
അധ്യാപക സംഗമം സംഘടിപ്പിച്ചു
- സർവീസിൽ നിന്നും വിരമിച്ച പ്രദേശത്തുള്ള എഴുപതോളം അധ്യാപകരെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു
കൊയിലാണ്ടി: അധ്യാപക ദിനത്തിൽ സമന്വയ കൊഴുക്കല്ലൂരും എം.എസ്. നമ്പൂതിരി ഗ്രന്ഥശാലയും സംയുക്തമായി അധ്യാപക സംഗമം നടത്തി . സർവീസിൽ നിന്നും വിരമിച്ച പ്രദേശത്തുള്ള എഴുപതോളം അധ്യാപകരെ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു . ഡോ. പിയൂഷ് നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. രാജൻ , പി. കെ.റീന , സഞ്ജയ് കൊഴുക്കല്ലൂർ , ജസ്‌ല കൊമ്മിലേരി , എം.കെ. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ.കെ. വിജയൻ സ്വാഗതവും, അഷിൻ ലാൽ നന്ദിയും പറഞ്ഞു .
CATEGORIES News
