
അനാമികക്ക് സ്വീകരണം നൽകി ജിവിഎച്ച്എസ്എസ് കൊയിലാണ്ടി
- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി ഉപഹാരം നൽകി
കൊയിലാണ്ടി :സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ പപ്പെറ്റ് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ജിവി എച്ച്എസ്എസ് കൊയിലാണ്ടിയിലെ അനാമികക്ക് സ്വീകരണം നൽകി സ്കൂൾ. ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിജില പറവക്കൊടി അനാമികക്ക് ഉപഹാരം നൽകി.

പിടിഎ പ്രസിഡന്റ് സുചീന്ദ്രൻ.വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി, സീനിയർ അസിസ്റ്റന്റ് രഞ്ജു.എസ്,പിടിഎ അംഗം സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ ഹെഡ്മാസ്റ്റർ
കെ സുധാകരൻ സ്വാഗതവും ഷിജു ഒ.ക്കെ നന്ദിയും പറഞ്ഞു.

CATEGORIES News