
അനിക മോട്ടോർസിലെ അക്രമം: നടപടി വൈകുന്നതിൽ പ്രതിഷേധം
- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങോട്ടുകാവ് യൂണിറ്റ് ഭാരവാഹികൾ സ്ഥാപനം സന്ദർശിച്ചു
ചെങ്ങാേട്ട്കാവ്: അനിക മോട്ടോർസ് എന്ന സ്ഥാപനത്തിൽ പ്രദേശവാസിയായ ഒരാൾ സ്ഥാപന ഉടമയോട് പണത്തിന് ആവശ്യപ്പെട്ടതായും നൽകാതിരുന്നതിന്റെ പേരിൽ ഉടമയേയും ജീവനക്കാരെയും മർദ്ദിച്ചതായും പരാതി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങോട്ടുകാവ് യൂണിറ്റ് ഭാരവാ ഹികൾ സ്ഥാപനം സന്ദർശിച്ചു.മനാഫ് കാപ്പാട്,മണിയോത്ത് മൂസ ഹാജി തുടങ്ങിയ ജില്ലാ ഭാരവാഹികൾ ഇടപെട്ടതിനെ തുടർന്ന് പോലീസ് കേസ് എടുക്കാമെന്ന് സമ്മതിച്ചതായി ഭാരവാഹികൾ പറഞ്ഞു.
ഒരു വനിതാ സംരഭകക്കു നേരെ സാമൂഹ്യവിരുദ്ധൻ അക്രമമഴിച്ച് വിട്ട് മുന്നു ദിവസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിൽ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് മുരളി തോറത്ത്,മണ്ഡലം പ്രസിഡണ് പ്രമോദ് എന്നിവർ പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
CATEGORIES News