
അനുവദിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉടനടി നടപ്പിലാക്കണം -സീനിയർ സിറ്റിസൺസ് ഫോറം
- പരിപാടി സംസ്ഥാന മുൻ സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ ഫോറം കൊയിലാണ്ടി മേഖല കൺവെൻഷൻ കേന്ദ്ര സർക്കാരിനോടും, സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടു. അരിക്കുളം, ചേമഞ്ചേരി, തുറയൂർ തുടങ്ങി ഒമ്പതോളം യൂണിറ്റുകൾ ചേർന്നുള്ള കൊയിലാണ്ടി മേഖല കമ്മിറ്റി രൂപീകരണ കൺവെൻഷൻ പന്തലായനി ബി .ഇ .എം യു .പി സ്കൂളിൽ വെച്ച് നടന്നു.

പരിപാടി സംസ്ഥാന മുൻ സെക്രട്ടറി പൂതേരി ദാമോദരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് ഇബ്രാഹിം തിക്കോടി അധ്യക്ഷതവഹിച്ചു .നവതിയോട് അടുത്ത് നിൽക്കുന്ന കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് എൻ .കെ പ്രഭാകരനെ ചടങ്ങിൽ ആദരിച്ചു .ജില്ലാ സെക്രട്ടറി കെ.എം ശ്രീധരൻ സംഘടന കാര്യങ്ങൾ വിശദീകരിച്ചു . ജില്ലാ വൈസ് പ്രസിഡണ്ട് ഈ.സി ബാലൻ, ജില്ലാ ജോ.സെക്രട്ടറി കെ.പി.വിജയ,അണേല ബാലകൃഷ്ണൻ, യു.പി കുഞ്ഞികൃഷ്ണൻ, ടി .പി രാഘവൻ ചേമഞ്ചേരി ,ചന്ദ്രൻ കരിപ്പാലി, ബാലൻകേളോത്ത്, അബൂബക്കർ പി .പി, കെ സുകുമാരൻ മാസ്റ്റർ, വി.എം രാഘവൻ, വി .പി രാമകൃഷ്ണൻ പൊയിൽക്കാവ് ,മാധവൻ ബോധി ,ശാന്തകുറ്റിയിൽ ,ഓ.കെ.വാസു,ഗോപാലൻ എം.കെ., എന്നിവർ സംസാരിച്ചു. എൻ. കെ പ്രഭാകരൻ സ്വാഗതവും പുഷ്പരാജൻ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി. മേഖല ഭാരവാഹികളായി എൻ .കെ പ്രഭാകരൻ (പ്രസിഡണ്ട്) ടി .പി രാഘവൻ ചേമഞ്ചേരി (സെക്രട്ടറി) അണേല ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.