
അന്തരിച്ച എം.എൽ എ കാനത്തിൽ ജമീലയ്ക്ക് ഇന്ന് നാട് വിട നൽകും
- പതിനൊന്നോടെ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. അവിടെ ടൗൺഹാളിൽ പൊതുദർശനമുണ്ട്.
കോഴിക്കോട്: അന്തരിച്ച എംഎൽഎ കാനത്തിൽ ജമീലയുടെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് അഞ്ചിന് കുനിയിൽക്കടവ് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും. മൃതദേഹം ചൊവ്വാഴ്ച രാവിലെ സ്വകാര്യാശുപത്രിയിൽ നിന്ന് കുടുംബവും സിപിഎം നേതൃത്വവും ഏറ്റുവാങ്ങും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ രാവിലെ എട്ടിന് എത്തിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ ടി.പി. രാമകൃഷ്ണണൻ, ഡോ. ആർ. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തും.സിപിഎം നേതാക്കളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവരും സംസ്കാരച്ചടങ്ങുകൾക്ക് എത്തും.

പതിനൊന്നോടെ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് വിലാപയാത്രയായി കൊയിലാണ്ടിയിലേക്ക് പോകും. അവിടെ ടൗൺഹാളിൽ പൊതുദർശനമുണ്ട്. എംഎൽഎയുടെ വീട് സ്ഥിതി ചെയ്യുന്ന തലക്കുളത്തൂർ പഞ്ചായത്തിലെ മിയാമി കൺവെൻഷൻ സെന്ററിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊതുദർശനമുണ്ടാകും. തുടർന്ന് അത്തോളിയിലെ ചോയികുളത്തെ വീട്ടിലേക്ക് 2.30-ഓടെ മൃതദേഹം എത്തിക്കും.
