അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

  • കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസിറി യോഗാ ടീം യോഗ ഡാൻസ് അവതരിപ്പിച്ചു

കൊയിലാണ്ടി :അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല ആചരണവും യോഗ പരിശീലനവും നടന്നു.ഇഎംഎസ് ടൗൺ ഹാളിൽ കൊയിലാണ്ടി നഗരസഭ, നാഷണൽ ആയുഷ് മിഷൻ, എൻഎച്ച്എം ആയുഷ് പ്രൈമറി സെൻ്റർ, കൊയിലാണ്ടി, കൊയിലാണ്ടി നഗരസഭ, വനിത ശിശു വികസന വിഭാഗം , കൊയിലാണ്ടി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ, ജെസിഐ കൊയിലാണ്ടി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ, ആയുർവേദ മെഡിക്കൽ ഓഫീസർ ബി.ജി അഭിലാഷ്. സി. സബിത, ഡോ. എ എസ് .അഷിത , അശ്വിൻ മനോജ്, ഡോ: ജസില ഇർഷാദ് എന്നിവർ സംസാരിച്ചു. ഡോ. സി. എച്ച്.സിതാര യോഗ ക്ലാസ് എടുത്തു. കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസിറിയിലെ യോഗാ ടീം യോഗ ഡാൻസ് അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )