
അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ തുടങ്ങി
- ബാബു കൊളപ്പള്ളിയുടെ മുപ്പത്തിരണ്ട് പേസ്മെന്ററി വാൾ ഇൻസ്റ്റലേഷന്റെ ആദ്യ പ്രദർശനമാണിത്
കാപ്പാട് :അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ ഔപചാരിക ഉദ്ഘാടനം ലയൺ ഇൻ്റർനാഷണൽ ഡിസ്ട്രിക് ഗവർണർ എൽഎൻകെവി രാമചന്ദ്രൻ പിഎംജെഫ് ഇന്നലെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ നിർവ്വഹിച്ചു.
ചടങ്ങിൽ കൊയിലാണ്ടി ലയൻ സ് ക്ലബ് പ്രസിഡണ്ട് എൽഎൻ വേണുഗോപാൽ ,എൽഎൻ കേണൽ സൂരേഷ് ബാബു ,എൽഎൻ ഡോ: ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.പ്രദർശനം സെപ്റ്റംബർ 18 വരെ രാവിലെ 11മണി മുതൽ വൈകീട്ട് 7മണിവരെ നടക്കും. സംരംഭകനും,പേസ്മെന്ററി ആർടിസ്റ്റുമായ
ബാബു കൊളപ്പള്ളിയുടെ മുപ്പത്തിരണ്ട് പേസ്മെന്ററി വാൾ ഇൻസ്റ്റലേഷന്റെ ആദ്യ
പ്രദർശനമാണിത്.
