അഭയം കല്ലും പുറത്തു താഴെ റോഡ് അവസാന ഘട്ട പണി പൂർത്തിയാക്കി

അഭയം കല്ലും പുറത്തു താഴെ റോഡ് അവസാന ഘട്ട പണി പൂർത്തിയാക്കി

  • എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 14 ലക്ഷം ചിലവഴിച്ചാണ് റോഡ് പണി പൂർത്തിയാക്കിയത്

ചേമഞ്ചേരി :അഭയം കല്ലും പുറത്തു താഴെ റോഡിന്റെ അവസാന ഘട്ട പണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 14 ലക്ഷം ചിലവഴിച്ച് പൂർത്തിയാക്കി. ചടങ്ങിൽ വാർഡ് മെമ്പർ ഗീത മുല്ലോളി സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ
ഉദ്ഘാടനം നിർവഹിച്ചു.

സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ ജനങ്ങളുടെ അകമഴിഞ്ഞ പിൻതുണ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംഎൽഎ പറഞ്ഞു. ചടങ്ങിൽ അസി: എഞ്ചിനിയർ രജീഷ് റിപ്പോർട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബാ ശ്രീധരൻ, ചേമഞ്ചേ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അനിൽമാർ, ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻ്റ് അനിത മതിലിച്ചേരി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി. വേണുഗോപാലൻ, മുഹമ്മദ് ഷാജി, ഉണ്ണികൃഷ്ണൻ പറമ്പിൽ, അജീഷ് പൂക്കാട്, അവിനാഷ്
ജി.എസ്,നാരായണൻ നെല്ലുള്ളതിൽ രാജൻ കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വാർഡ് വികമ്പന സമതി കൺവീനർ പി. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )