
അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ
- തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി
മേലടി: മേലടി സബ് ജില്ലയിലെ അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂളിന് പ്രീസ്കൂൾ വിഭാഗത്തിലെ പഠന പ്രവർത്തന മികവിന് SCERT, സിസൺ -5 മികവുത്സവത്തിൽ അംഗീകാരം.ഇതാദ്യമായി സംഘടിപ്പിക്കപ്പെട്ട പ്രീസ്കൂൾ വിഭാഗം മികവ് ഡോക്യുമെൻ്റേഷനിൽ അയനിക്കാട് ഗവ. വെല്‍ഫയര്‍ സ്കൂളിലെ പ്രീസ്കൂൾ അധ്യാപികമാരായ സജിത, ബീന, പ്രീസ്കൂൾ ആയ ബേബി എന്നിവരുടെ കൂട്ടായ പഠന/കളിരീതികളും കുട്ടികളുടെ പരിചരണവും അംഗീകരിക്കപ്പെട്ടിരിക്കയാണ്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും പ്രധാനാധ്യാപിക പ്രേമ ടീച്ചറും പ്രീസ്കൂൾ സഹപ്രവർത്തകർകരായ സജിത, റീനഎന്നിവരും ചേര്‍ന്ന് SCRT ഡയരക്ടര്‍ ഡോ. ആര്‍.കെ ജയപ്രകാശില്‍ നിന്നും ഏറ്റുവാങ്ങി.അനുമോദന ചടങ്ങിനോടനുബന്ധിച്ച് വിദ്യാഭ്യാസ വിദഗ്ദര്‍ പങ്കെടുത്ത ചടങ്ങില്‍ ഉത്സവം എന്ന തീമിനെ അടിസ്ഥാനമാക്കി സജിത ടീച്ചറും കുട്ടികളും ചേർന്നൊരുക്കിയ പഠനപ്രവർത്തനങ്ങളുടെ ഡോക്യുമെൻ്ററി “ഉത്സവമേളം” പ്രദർശിപ്പിച്ചു.