അമ്മ സംഘടന അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി

അമ്മ സംഘടന അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി

  • ആവശ്യത്തെ തുടർന്നാണ് സംഘടന നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നടൻ രമേഷ് പിഷാരടി, നടി പൊന്നമ്മ ബാബു, നടി മുത്തുമണി എന്നിവരെ ഉൾപ്പെടുത്തി തർക്കപരിഹാരസമിതി രൂപീകരിച്ചു

കൊച്ചി : എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നടി അൻസിബ ഉന്നയിച്ച ആരോപണങ്ങൾ സിനിമാ സംഘടനയായ ‘അമ്മ’യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അൻസിബയുടെ ആവശ്യത്തെ തുടർന്നാണ് സംഘടന നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നടൻ രമേഷ് പിഷാരടി, നടി പൊന്നമ്മ ബാബു, നടി മുത്തുമണി എന്നിവരെ ഉൾപ്പെടുത്തി തർക്കപരിഹാരസമിതി രൂപീകരിച്ചു.

പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ ഈ മൂന്ന് പേരും സമിതിയിൽ അംഗങ്ങളായിരിക്കും. എന്നാൽ സമിതിക്ക് മുന്നിൽ ഹാജരായി തന്റെ പരാതികളും ആരോപണങ്ങളും വിശദീകരിക്കുമോയെന്ന കാര്യത്തിൽ അൻസിബ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനാൽ പുതിയ സമിതിയുടെ പ്രവർത്തനം എങ്ങനെ മുന്നോട്ടുപോകുമെന്നതും കാത്തിരുന്ന് കാണേണ്ട സാഹചര്യമാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )