
നടി ശ്വേതാ മേനോൻ്റെ രാജി ; നടൻ ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപമാണെന്ന് സൂചന
- ബിജെപിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നൽകാൻ ശ്വേതാ മേനോൻ പണം വാങ്ങിയെന്ന് ബാബുരാജ് യോഗത്തിൽ ആരോപിച്ചതായി പറയപ്പെടുന്നു.
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപമാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബിജെപിക്ക് സ്ഥാനാർത്ഥിയെ ഉണ്ടാക്കി നൽകാൻ ശ്വേതാ മേനോൻ പണം വാങ്ങിയെന്ന് ബാബുരാജ് യോഗത്തിൽ ആരോപിച്ചതായി പറയപ്പെടുന്നു.ആരോപണങ്ങൾ കേട്ട് യോഗത്തിൽ ശ്വേത വൈകാരികമായി പൊട്ടിത്തെറിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഏജന്റല്ലെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്കെതിരെ ഉയർന്നത് പൂർണ്ണമായും വ്യാജമായ ആരോപണങ്ങളാണെന്നും ഇതിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി

.സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് പോരുകളും വ്യക്തിപരമായ ആക്ഷേപങ്ങളും അതിരുവിട്ട സാഹചര്യത്തിലാണ് ശ്വേത മേനോൻ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ഭരണസമിതി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ ഉണ്ടായ ഈ സംഭവം താരസംഘടനയ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
