അരിക്കുളത്ത് ഓണം                          വിപണനമേള തുടങ്ങി

അരിക്കുളത്ത് ഓണം വിപണനമേള തുടങ്ങി

  • ഓണം വിപണനമേളയുടെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് എ.എം.സുഗതൻ മാസ്റ്റർ കൊയമ്പ്രത് അമ്മതിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണം വിപണനമേളയുടെ ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് എ. എം.സുഗതൻ മാസ്റ്റർ കൊയമ്പ്രത് അമ്മതിന് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് സി. അശ്വനിദേവ് അധ്യക്ഷത വഹിച്ചു. സി. കെ ദിനൂപ്, വി. ബഷീർ, ഇ. പി. രാഗേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി സി. എം. ചന്ദ്രശേഖരൻ നന്ദി പ്രകാശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )