അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു

അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു

  • 1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത്

അരിക്കുളം:അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ സാഹചര്യമാണ് ഉള്ളത്. 9 മീറ്റർ ആഴവും നാലര മീറ്റർ വീതിയുള്ള കിണറാണ് താഴ്ന്നത്. 1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത്.

അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. അമ്മത്, നജീഷ് കുമാർ, എ. ഇന്ദിര, ബ്ലോക്ക് മെമ്പർ കെ.അഭിനീഷ്, എ.സി ബാലകൃഷ്ണൻ, വി.എം.ഉണ്ണി, പി.വി.താജുദ്ദീൻ എന്നിവർ സ്‌ഥലം സന്ദർശിച്ചു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )