അരുൺ ലൈബ്രറി വനിതാവേദി ഓണാഘോഷം

അരുൺ ലൈബ്രറി വനിതാവേദി ഓണാഘോഷം

  • ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ച ചടങ്ങ് ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി അനിഷ ,കെ. ധനീഷ് , ടി.വിജയൻ, വി.കെ. ദീപ , ഷബ്ന , ശ്രീകല, ടി.എം.ഷീജ, എ. സുരേഷ്, പി.കെ. ശങ്കരൻ എന്നിവർ സംസാരിച്ചു.
ആഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സര വിജയികൾക്ക് ലൈബ്രറി രക്ഷാധികാരി എൻ.ശ്രീധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )