
അറുപതാം വാർഷികത്തിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
- ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു
ഏഴാംതരം കഴിയുന്നതോടെ പഠനവും നിന്നു പോകുന്ന വിദ്യാർത്ഥികൾക്ക് സഹായകമായ വിധത്തിൽ ക്രാന്തദർശിയായിരുന്ന ഡോ:എൻ.കെ. കൃഷ്ണൻ , ആണ് അവിഭക്ത തുറയൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളിന് അർജ്ജുനൻ കുന്നിലുള്ള വിവേകാനന്ദ ഹാളിൽ തുടക്കമിട്ടത്. എട്ടാം ക്ലാസിലെ ആദ്യ ബാച്ചിൽ 124 വിദ്യാർത്ഥികളുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ നാടിൻറെ വിദ്യാഭ്യാസ, സാംസ്ക്കാരിക മേഖലകളിൽ വിലയേറിയ സംഭാവനകൾ ഈ വിദ്യാലയം നൽകിപ്പോന്നു.

സർക്കാർ ഏറ്റെടുത്ത ശ്രീവാസുദേവാശ്രമം ഹൈസ്കൂൾ ഇപ്പോൾ അറുപതാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ന് കാലത്തു മുതൽ നടന്ന പൂർവ്വാദ്ധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഗ്രാമപഞ്ചായത്തംഗം അമൽസരാഗ അദ്ധ്യക്ഷയായി. പൂർവ്വാദ്ധ്യാപകരായ രോഹിണി ടീച്ചർ, അശോകൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, കവിത ബാലകൃഷ്ണൻ മാസ്റ്റർ, രാമദാസൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, പേരാറ്റിൽ ബാലകൃഷ്ണൻ മാസ്റ്റർ, പാലക്കാട് പ്രേം രാജ് മാസ്റ്റർ, തുളസി ടീച്ചർ, ആശാലത ടീച്ചർ, ശ്രീജ ടീച്ചർ, സുധ ടീച്ചർ, ജ്വാല ടീച്ചർ ജമീല ടീച്ചർ എന്നിവരും , പൂർവ്വ വിദ്യാർത്ഥികളായ സി. ഹരീന്ദ്രൻ മാസ്റ്റർ, പി.ഭാസ്കരൻ മാസ്റ്റർ, കുന്നം കണ്ടി ദാമോദരൻ, ഒ.കെ. കുമാരൻ ,കെ.ടി. ശ്രീകുമാർ , കെ.ടി.രാഘവൻ, പി.എം. വിജയൻ, എൻ.കെ.സായ് പ്രകാശ്, സി.രാധാകൃഷ്ണൻ ,എം.സുരേഷ്, കെ.പി.ഭാസ്കരൻ , ചന്ദ്രൻ കണ്ണോത്ത് എന്നിവരും സംസാരിച്ചു. സിവിൽ സർവ്വീസ് പരീക്ഷാവിജയി ഏ .കെ. ശാരികയെ ചടങ്ങിൽ ആദരിച്ചു. പ്രധാനാദ്ധ്യാപിക പി. ഗീത സ്വാഗതവും മദർ പിടിഎ അദ്ധ്യക്ഷ റീത്ത ബിജുകുമാർ നന്ദിയും പറഞ്ഞു.