അവധിക്കാല അധ്യാപക പരിശീലനം നടത്തി

അവധിക്കാല അധ്യാപക പരിശീലനം നടത്തി

  • പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നിർവഹിച്ചു

കൊയിലാണ്ടി:സമഗ്ര ശിക്ഷ കേരള പന്തലായനി ബി ർ സി യുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക പരിശീലനം കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലും കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമായി മെയ് 13 തീയതി ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധാ കിഴക്കേപ്പാട്ട് നിർവഹിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു കെ. അധ്യക്ഷത വഹിച്ചു. പന്തലായനി ബി.പി.സി. എം. മധുസൂദനൻ സ്വാഗതം പറഞ്ഞു. മാപ്പിള ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ, H M ഫോറം കൺവീനർ പ്രജീഷ് N D എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. പന്തലായിനി ബി ആർ സി. ക്ലസ്റ്റർ കോഡിനേറ്റർ ബി. ഷമിത ചടങ്ങിൽ നന്ദി അറിയിച്ചു..

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )