പയ്യോളിയിൽ മയക്കുമരുന്ന് വേട്ട

പയ്യോളിയിൽ മയക്കുമരുന്ന് വേട്ട

  • തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.

പയ്യോളി : പയ്യോളിയിൽ മയക്കുമരുന്ന് വേട്ട. കൊയിലാണ്ടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരു യുവാവിനെ എക്സൈസ് സംഘം പിടികൂടി. തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് 8 ഗ്രാം മെത്താംഫിറ്റാമിനും കഞ്ചാവും കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്നാണ് കൊയിലാണ്ടി എക്സൈസ് പരിശോധന നടത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )