
ആചാരപ്പെരുമയിൽ പിഷാരികാവിൽ ഇല്ലംനിറ
- മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്
കൊയിലാണ്ടി: കാെല്ലം പിഷാരികാവിൽ ശനിയാഴ്ച ഇല്ലംനിറ നടന്നു. മേൽശാന്തി എൻ. നാരായണൻ മൂസതിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. രാവിലെ ഒൻപതരയോടെ കിഴക്കെ നടയിലെ ബലിക്കല്ലിൽ വെച്ച് നെൽക്കറ്റകൾ കലശം ത ളിച്ച് മേൽ ശാന്തിയും സഹകർമി
മാരും ശിരസ്സിലേറ്റി നാലമ്പലത്തി നുള്ളിലെത്തിച്ചു. നമസ്കാരമണ്ഡപത്തിലെ പൂജാദി കർമങ്ങൾക്ക് ശേഷം ഭഗവതിയുടേയും ഉപദേവതക ളുടേയും ശ്രീകോവിലുകളിൽ സമർപ്പിച്ചു. തുടർന്ന് പത്തായ പുരയിലേക്ക് നെൽക്കറ്റകൾ മാറ്റി യതോടെ ചടങ്ങ് സമാപിച്ചു.
CATEGORIES News