ആഞ്ഞടിച്ച് തൂഫാൻ; ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി 9213 കേസുകൾ

ആഞ്ഞടിച്ച് തൂഫാൻ; ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി 9213 കേസുകൾ

  • ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം.

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 35 കേസുകളിലായി 37 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9213 ആയി ഉയർന്നു. ആകെ 9941 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ-യും 979.334 കി.ഗ്രാം കഞ്ചാവും 4727.909 ഗ്രാം ഹാഷിഷ് ഓയിലും 514.687 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഏഴ് കേസുകളും 27 എൻ.ഡി.പി.എൻ.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്‌പ പ്രകാരം 30 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 0.023 കി.ഗ്രാം കഞ്ചാവും ആറ് ഗ്രാം ഹാഷിഷ് ഓയിലും ഒരു ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 35 ബോധവത്ക്കരണ ക്ലാസുകൾ നടത്തി.ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9097 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 570 ഉം ആണ്. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6526 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )