
ആദരവും അനുസ്മരണവുമായി കെഎസ്എസ്പിയു അധ്യാപക ദിനാഘോഷം
- ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ട് കാവ്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ “ആദരം അനുസ്മരണം “പരിപാടി സംഘടിപ്പിച്ചു. കെ എസ്എസ്പിയു ബ്ലോക്ക് വൈസ് പ്രസിഡണ്ടും സാംസ്കാരിക സമിതി കൺവീനറു മായിരുന്ന ഇ. കെ ഗോവിന്ദൻ മാസ്റ്ററുടെ അനുസ്മരണവും, അധ്യാപന രംഗത്ത് ഏറെ തിളങ്ങിയ അഞ്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങുമാണ് നടന്നത്. വി. പി ബാലകൃഷ്ണൻ മാസ്റ്റർ കോരപ്പുഴ, എം. കെ സത്യപാലൻ മാസ്റ്റർ ചെങ്ങോട്ട് കാവ്, സി. നാരായണൻ മാസ്റ്റർ മൂടാടി, ഒ. രാഘവൻ മാസ്റ്റർ ചിങ്ങപുരം,
ടി. സുലോചന ടീച്ചർ അരിക്കുളം എന്നിവരെയാണ് ആദരിച്ചത്.
യോഗം ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു കെഎസ്എസ്പിയു പഞ്ചായനി ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ. കെ. മാരാർ അധ്യക്ഷനായി. കെ. ടി. രാധാകൃഷ്ണൻ, പി. ദാമോദരൻ മാസ്റ്റർ, കെ. ഗീതാനന്ദൻ, പ്രഫ എം പി. ശ്രീധരൻ നായർ, പി. കെ ബാലക്ഷ്ണ ൻ കിടാവ്, സി. രാധ, ശാന്തമ്മടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി. സുരേന്ദ്രൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
