
ആയുർവേദ സംവാദം നാളെ
- കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി: പ്രൊഫേം ഐഡിയ സർക്കിൾ സംഘടിപ്പിക്കുന്ന ‘പ്രൊംഫേം കോൺവേർസ് ‘ സംവാദ പരമ്പരയ്ക്ക് നാളെ, ശനിയാഴ്ച തുടക്കമാവും. വൈകീട്ട് 4.30ന് കോതമംഗലത്ത് മനവെജിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ സംവാദപരമ്പര ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പരമ്പരയിലെ ആദ്യ സംവാദം നടക്കും.
‘വ്യക്തി, സമൂഹം, ആരോഗ്യം – ആയുർവേദ സമീപനം ‘എന്ന വിഷയത്തിൽ പ്രമുഖ ആയുർവേദ ചികിത്സകൻ ഡോ.ശശി കീഴാറ്റുപുറത്ത് , സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ വിജയരാഘവൻ ചേലിയ എന്നിവർ സംവദിക്കും. എ.സുരേഷ്, എൻ.ഇ.ഹരികുമാർ, യു.ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
CATEGORIES News