
ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
- മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.സത്യൻ ക്ലാസ് നയിച്ചു
വന്മുഖം: വന്മുഖം കോടിക്കൽ എ.എം യു.പി. സ്കൂൾ ആരോഗ്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തീരദേശ മേഖലയിൽ വ്യാപിച്ചു വരുന്ന മഞ്ഞപ്പിത്ത ബാധിയ്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവൽകരണം നൽകി. മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.സത്യൻ ക്ലാസ് നയിച്ചു.

ഫൈസൽ എരണോത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സി.എം കെ ജക്കിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. നൂറുന്നിസ നന്ദി പറഞ്ഞു.
CATEGORIES News