
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയിൽ നിർത്തിയില്ല; യാത്രക്കാർക്ക് ദുരിതയാത്ര
- പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ അയനിക്കാട്-ഇരിങ്ങൽ ഭാഗത്താണ് ട്രെയിൻ നിർത്തിയത്
പയ്യോളി: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള 16307 എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിനെ തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. ഒരു മണിക്കൂറോളം വൈകി എത്തിയ ട്രെയിൻ 10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ അയനിക്കാട്-ഇരിങ്ങൽ ഭാഗത്താണ് ട്രെയിൻ നിർത്തിയത്.
പയ്യോളിയിൽ ഇറങ്ങേണ്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പെരുമഴയതും വഴിയിൽ ഇറങ്ങുകയുണ്ടായി. പിന്നീട് ഇരുപത് മിനിറ്റോളം വഴിയിൽ കിടന്ന ശേഷമാണ് ട്രെയിൻ വീണ്ടും വടകരക്ക് പുറപ്പെട്ടത്. വടകരയിൽ ഇറങ്ങിയ പയ്യോളിക്കാരായ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുമായി ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാർക്ക് വാഹനം ഏർപ്പാടാക്കി കൊടുക്കുകയായിരുന്നു
CATEGORIES News
