
ആശാവർക്കേഴ്സ് യൂണിയൻ: താലൂക്ക് ഹോസ്പിറ്റൽമാർച്ച് നടത്തി
- സിഐടിയു ഏരിയ സെക്രട്ടറി സുനിലേശൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) താലൂക്ക് ഹോസ്പിറ്റൽ മാർച്ച് നടത്തി. ശൈലി ആപ്പ് വഴി സർവ്വേ ചെയ്യുന്നതിന് ഉപകരണങ്ങൾ അനുവദിക്കുക, സർവ്വേക്ക് ആറുമാസം സമയം അനുവദിക്കുക, സർവ്വേ ചെയ്യുന്നതിന് ഒരാൾക്ക് 20 രൂപ അനുവദിക്കുക, പ്രായപരിധി 65 വയസ്സായി നിശ്ചയിക്കുക, പിരിഞ്ഞുപോകുന്ന തൊഴിലാളിക്ക് 5 ലക്ഷം രൂപ നൽകുക, പെൻഷൻ 5000 രൂപ ആക്കുക, ഓണേറിയം പതിനഞ്ചായിരം രൂപ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
സിഐടിയു ഏരിയ സെക്രട്ടറി സുനിലേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സുനിത പടിഞ്ഞാറയിൽ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് വി. കെ. അജിത അധ്യക്ഷയായി. സജിനി പി. എം., ശാന്ത അരിക്കുളം, തങ്കം എന്നിവർ ആശംസ നേർന്നു.
CATEGORIES News