
ആർപി മാർക്ക് അനുമോദനം
- 80 പരം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു
കൊയിലാണ്ടി :പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആർ.സി പന്തലായനിയും
ചേർന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സൺ ആയ അധ്യാപകരെ അനുമോദിച്ചു. 80 പരം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.

അനുമോദനം SARBTM കോളേജ് പ്രിൻസിപ്പൽ സി.വി. ഷാജി ഉദ്ഘാടനം ചെയ്തു. ബി.പി സി വികാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപ്തി. ഇ.പി മുഖ്യാതിഥിയായി. നഗരസഭ ക്ഷേമകാര്യ ചെയർമാൻ ഷിജു ഭിന്നശേഷിക്കാർക്കായുള്ള സർഗ്ഗജാലകം പരിപാടിയുടെ പരിശീലകൻ ബിജു വിന് ഉപഹാരം നൽകി ആദരിച്ചു.
ജോർജ് കെ.ടി , ജാബിർ, സനിൽ, അബിത തുടങ്ങിയവർ ചടങ്ങിൽ
സംസാരിച്ചു.

CATEGORIES News